ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കൊഴിഞ്ഞമ്പാറ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയും വനിതാ ശിശുക്ഷേമ വകുപ്പും സംയുക്തമായി കൗമാര വിളര്‍ച്ചാ പ്രതിരോധ അവബോധ ക്ലാസ് നടത്തി. കൊഴിഞ്ഞമ്പാറ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കായി നടന്ന പരിപാടിയില്‍ വിളര്‍ച്ചാ നിര്‍ണയവും ബിഎംഐ സ്‌ക്രീനിങ്ങും നടത്തി.
‘വിളര്‍ച്ചാ പ്രതിരോധം ആയുര്‍വേദത്തിലൂടെ’ എന്ന വിഷയത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരിപ്രിയ ക്ലാസുകള്‍ എടുത്തു. അങ്കണവാടി ടീച്ചര്‍മാരായ റെയ്ഹാനത്ത്, ഷൈനി, സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സ് ഇര്‍ഫാന എന്നിവര്‍ സ്‌ക്രീനിങ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ നാസര്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ പ്രീത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ലിമി ലാല്‍, എന്‍എന്‍എം കോര്‍ഡിനേറ്റര്‍ രമ്യ, ഹോസ്റ്റല്‍ വാര്‍ഡന്‍ ധന്യ, ഡോ. ആതിര എന്നിവര്‍ പങ്കെടുത്തു.
