കഴിഞ്ഞ അധ്യയന വര്‍ഷം എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ, ഡിപ്ലോമ, ടിടിസി, പോളിടെക്നിക്, ഡിഗ്രി, പിജി പ്രൊഫഷണൽ കോഴ്സ് എന്നിവയ്ക്ക് ഫസ്റ്റ് ക്ലാസോ ഡിസ്റ്റിംഗ്ഷനോ അല്ലെങ്കിൽ നിശ്ചിത ഗ്രേഡോ നേടി വിജയിച്ച പട്ടികജാതി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു. ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ , ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ഇ – ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ട്, അനുബന്ധ രേഖകൾ എന്നിവ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കുകയും വേണം. ഒന്നാം ഘട്ടത്തിൽ 2025 ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്: 04936 203824, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് കൽപ്പറ്റ: 04936 208099, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പനമരം: 04935 220074, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മാനന്തവാടി: 04935 241644, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് സുൽത്താൻ ബത്തേരി: 04936 221644.