ചലച്ചിത്ര വികസന കോര്‍പറേഷന്റെ നഗരത്തിലെ അഞ്ചാമത്തെ തിയേറ്ററിന്റെ നിര്‍മാണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ മൂന്നാം നിലയിലാണ് തിയേറ്റര്‍. 150 സീറ്റുകളുള്ള തിയേറ്ററില്‍ അത്യാധുനിക സംവിധാനങ്ങളെല്ലാം ഒരുക്കുന്നുണ്ട്.
പുഷ്ബാക്ക് സീറ്റുകള്‍ക്ക് പുറമെ സോഫാടൈപ്പ് ചെയറുകളും തിയേറ്ററിലുണ്ടാവും. 4കെ/ 3 ഡി പ്രൊജക്ഷന്‍, അറ്റ്‌മോസ് ശബ്ദസംവിധാനം, മികച്ച ശീതികരണം, സില്‍വര്‍ സ്‌ക്രീന്‍, സിസി ടിവി, മികച്ച അക്കൗസ്റ്റിക് ഇന്റീരിയര്‍, എല്‍. ഇ. ഡിലൈറ്റുകള്‍, ശീതീകരിച്ച ടിക്കറ്റ് ലോബി, കഫറ്റീരിയ എന്നിവ തിയേറ്ററിന്റെ സവിശേഷതയാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനവുമുണ്ടാവും.
തിയേറ്ററിലേക്കെത്താന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന നാല് ലിഫ്റ്റുകളും വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമൊരുക്കിയിട്ടുണ്ട്.