ഉദയഗിരി ഗ്രാമപഞ്ചായത്ത് വികസന സദസ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വികസനമെന്നത് സ്വപ്നം കാണുന്നതിനൊപ്പം പ്രാവര്‍ത്തികമാക്കാന്‍ കൂടിയുള്ളതാണെന്ന് തെളിയിച്ച സര്‍ക്കാരാണ് നമുക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ചന്ദ്രശേഖരന്‍ അധ്യക്ഷനായി.
വികസന നേട്ടങ്ങളുടെ സംസ്ഥാന, പഞ്ചായത്ത് തല വീഡിയോ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു. റിസോഴ്‌സ് പേഴ്‌സണ്‍ പി.കെ ചന്ദ്രശേഖരന്‍ സംസ്ഥാന സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി സി.വി വിജയന്‍ പഞ്ചായത്ത്തല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് തയ്യാറാക്കിയ സ്ത്രീപദവി പഠന റിപ്പോര്‍ട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രേമലത, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൂര്യ പ്രകാശനു നല്‍കി പ്രകാശനം ചെയ്തു.
പഞ്ചായത്തിന്റെ ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തണം, കൃഷിമേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരണം, സ്വയംതൊഴില്‍ സംരംഭങ്ങള്‍ കൂടുതല്‍ കൊണ്ടുവരണം, കാര്‍ഷിക ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കണം, പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ഓപ്പൺ ഫോറത്തിൽ ജനങ്ങൾ അവതരിപ്പിച്ചു.
ഉദയഗിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഷാജു, സ്ഥിരംസമിതി അംഗങ്ങളായ കെ.എസ് അബിഷ, ഷീജ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സരിത ജോസ്, എം.സി ജനാര്‍ദനന്‍, ടോമി കാടന്‍കാവില്‍, ഉദയഗിരി പഞ്ചായത്ത് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ റസ്സല്‍, വി ഇ ഒ എം.പി അജീഷ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സി സിന്ദു, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
