കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും രാമന്തളി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച തുരുത്തുമ്മൽ നഗർ സാംസ്കാരിക നിലയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപ വകയിരുത്തിയാണ് സാംസ്കാരിക നിലയം നിർമിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷൈമ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഗോവിന്ദൻ, ജില്ലാ പഞ്ചായത്തംഗം സി.പി ഷിജു, എ.വി സുനിത, ബിന്ദു നീലകണ്ഠൻ, കെ.പി ദിനേശൻ, എ.വി വത്സല, പി.പി പത്മനാഭൻ എന്നിവർ സംസാരിച്ചു.
