പഞ്ചായത്ത് കൈവരിച്ച വിവിധ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് കാവനൂർ പഞ്ചായത്ത് വികസന സദസ്സ് നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്മാൻ ഉദ്ഘടാനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഹർബാന്‍ ഷരീഫ് അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാസ്റ്റർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ഇ.കെ. ഖാലത്ത് വികസന രേഖ അവതരിപ്പിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ വീഡിയോയും പഞ്ചായത്തിന്റെ വീഡിയോയും തുടങ്ങിയവ ചടങ്ങിൽ പ്രദർശിപ്പിച്ചു. വിവിധ വാർഡ് അംഗങ്ങൾ, ബ്ലോക്ക് മെമ്പർ മുജീബ് റഹ്മാൻ, പരമേശ്വരൻ മാസ്റ്റർ, പി.പി ഹംസ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഹംസ എന്നിവർ സംസാരിച്ചു. കുടുംബശ്രീ, ആശാവർക്കർമാർ, ജനപ്രധിനിധികൾ പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
