നെന്മേനി ഗ്രാമപഞ്ചായത്ത് വികസനസെമിനാർ കോളിയാടിയിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉദ്ഘാടനം ചെയ്തു. 2019-20 സാമ്പത്തിക വർഷം പഞ്ചായത്തിന്റെ പ്രതീക്ഷിത വരവ് 11,00,57,000 രൂപയാണ്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. മേരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അനിൽകുമാർ സിഡിഎസിനുള്ള മൊമന്റോ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജയ മുരളി കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. രാമചന്ദ്രൻ പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷ സരളാ ഉണ്ണികൃഷ്ണൻ, സാബു കുഴിമാളം, കെ.കെ. പൗലോസ്, അബ്ദുള്ള മാടക്കര, മത്തായി മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.