കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശിശുദിനാഘോഷം ‘വര്‍ണോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രസംഗ, രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് രാവിലെ ഒന്‍പത് മണി മുതല്‍ ഗവ. ടി ടി ഐ മെന്നിലാണ് മത്സരം. പ്രസംഗ മത്സരത്തില്‍ എല്‍.പി, യു.പി വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം. വിജയികളെ നവംബര്‍ 14 നു നടക്കുന്ന ശിശുദിന റാലി നയിക്കുന്നതിന് കുട്ടികളുടെ നേതാക്കളായി തെരഞ്ഞെടുക്കും. മുന്‍ വര്‍ഷങ്ങളില്‍ മത്സരിച്ചു വിജയിച്ചവരെ പരിഗണിക്കില്ല. എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗക്കാര്‍ക്കാണ് രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കഥ, കവിത, ഉപന്യാസം എന്നിവയാണ് മത്സരയിനങ്ങള്‍. മത്സര വിജയികള്‍ക്കുള്ള ഉപഹാരം ശിശുദിന പരിപാടിയില്‍ വിതരണം ചെയ്യും. ഫോണ്‍: 9656061031, 9995808041, 9895021909