പാലക്കാട് ​ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ വെച്ച് നടത്തിയ സൗജന്യ പാലിയേറ്റീവ് കെയർ നഴ്സിങ് കോഴ്സ് (CCCPN) പൂർത്തിയാക്കി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള വികസന പദ്ധതികളുടെ ഭാഗമായാണ് 4 മാസത്തെ ഈ പരിശീലനം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പരിശീലനം സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ കോഴ്സിനുണ്ട്.

​കോഴ്സിന്റെ സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനു മോൾ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ ആശുപ്രതി സൂപ്രണ്ട് പി.കെ.ജയശ്രീ അധ്യക്ഷത വഹിച്ചു. കോഴ്‌സ് കോർഡിനേറ്റർ സ്മിത സൂസൻ ജേക്കബ് സ്വാഗതം പറഞ്ഞു.

​ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാബിറ ടീച്ചർ, ആർ.എം.ഒ ഡോ.ഗീത.വി.സി, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ഗിരിജ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കുള്ള ഭാവിയിലെ തൊഴിൽ സാധ്യതകളും പദ്ധതികളും പാലിയേറ്റീവ് കെയർ ജില്ലാ കമ്മിറ്റി അംഗം എ.ഉണ്ണിക്കണ്ണൻ വിശദീകരിച്ചു.