പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ പ്രളയാനന്തര പുനര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് മുന്‍ഗണന. 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി തയ്യാറാക്കലിനായി ചേര്‍ന്ന ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എം. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണവും പരിസ്ഥിതി സംരക്ഷണത്തിനും പ്രാമുഖ്യം നല്‍കിയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍-പാര്‍പ്പിടം എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്ന പദ്ധതികളും വിഭാവനം ചെയ്യും. പദ്ധതികള്‍ ആവിഷ്ക്കരിക്കല്‍, നടപ്പിലാക്കല്‍ സംബന്ധിച്ച് പഞ്ചായത്ത്് അംഗങ്ങളുടെ അഭിപ്രായങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ.സുന്ദരന്‍ അധ്യക്ഷയായ യോഗത്തില്‍ കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് പി.സുനിത, പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശാന്തകുമാരി, വിളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ മുരളി, തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കേശവന്, വാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
