കണ്ണൂർ ജില്ലയിലെ പട്ടയ മിഷന്റെ ജോലികള്‍ക്കായി സര്‍വെയര്‍, ചെയിന്‍മാന്‍ / ഹെല്‍പ്പര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 29 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. ഐ ടി ഐ സര്‍വെ / ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് / മോഡേണ്‍ സര്‍വെ കോഴ്‌സ് അണ്ടര്‍ സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ് യോഗ്യതയുള്ളവര്‍ക്ക് സര്‍വെയര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ചെയിന്‍ മാന്‍ / ഹെല്‍പ്പര്‍ തസ്തികയിലേക്കും കെ ജി ടി ഇ മലയാളം, ഇംഗ്ലീഷ് ലോവര്‍, വേഡ് പ്രൊസസിംഗ് യോഗ്യതയുള്ളവര്‍ക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂ ഹാളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2700645