കണ്ണൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിന് കീഴിലുള്ള കൊളച്ചേരി, ന്യൂ മാഹി, കടമ്പൂര്‍, നാറാത്ത്, കുന്നോത്ത് പറമ്പ് പഞ്ചായത്തുകളുലെ എസ്.സി പ്രമോട്ടര്‍മാരുടെ ഒഴിവിലേക്ക് പട്ടികജാതിയില്‍പ്പെട്ട പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. താല്‍പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ജാതി സര്‍ട്ടിഫിക്കറ്റ്, റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 29 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സിവില്‍ സ്‌റ്റേഷന്‍ അനക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഫോണ്‍: 0497-2700596
