രാമന്തളി ഗ്രാമപഞ്ചായത്തിലെ കുന്നോത്ത്മൂല- ടാഗോർ സ്റ്റേഡിയം റോഡ് നിർമ്മാണത്തിന് ഹാർബർ എൻജിനീയറിംഗ് വകുപ്പിൽ നിന്ന് 41.74 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ മധുസൂദനൻ എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കുന്നരു ടാഗോർ സ്റ്റേഡിയത്തിലേക്കുള്ള റോഡാണിത്. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രവൃത്തി തുടങ്ങാന്‍ എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.