പൂച്ചാക്കൽ തേവർവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം നിർമ്മാണോദ്ഘാടനം ദലീമ ജോജോ എംഎൽഎ നിർവഹിച്ചു. കിഫ്ബി ഫണ്ടിൽ നിന്നും 1.30 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി ആർ രജിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡൻ്റ് ബി ഷിബു, പഞ്ചായത്തംഗം ഡി വിശ്വംഭരൻ, പ്രിൻസിപ്പൽ മനോജ് ജോർജ് ഫിലിപ്പ്, ഹെഡ്മാസ്റ്റർ എസ് ജയലാൽ, എസ്എംസി ചെയർമാൻ റ്റി ദേവരാജൻ, പിറ്റിഎ പ്രസിഡൻ്റ് ഭവ്യ രജീഷ്, പൂർവ്വ വിദ്യാർഥി പ്രതിനിധി ജോസി തോമസ്, അധ്യാപകരായ സി കെ സിന്ധു, അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഖോ ഖോ, കമ്പഡി മത്സരങ്ങളിൽ സംസ്ഥാന തല മത്സരത്തിലേക്ക് സെലക്ഷൻ കിട്ടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. പൂച്ചാക്കൽ തേവർവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം
പൂച്ചാക്കൽ തേവർവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം നിർമ്മാണോദ്ഘാടനം ദലീമ ജോജോ എംഎൽഎ നിർവഹിച്ചു. കിഫ്ബി ഫണ്ടിൽ നിന്നും 1.30 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി ആർ രജിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡൻ്റ് ബി ഷിബു, പഞ്ചായത്തംഗം ഡി വിശ്വംഭരൻ, പ്രിൻസിപ്പൽ മനോജ് ജോർജ് ഫിലിപ്പ്, ഹെഡ്മാസ്റ്റർ എസ് ജയലാൽ, എസ്എംസി ചെയർമാൻ റ്റി ദേവരാജൻ, പിറ്റിഎ പ്രസിഡൻ്റ് ഭവ്യ രജീഷ്, പൂർവ്വ വിദ്യാർഥി പ്രതിനിധി ജോസി തോമസ്, അധ്യാപകരായ സി കെ സിന്ധു, അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഖോ ഖോ, കമ്പഡി മത്സരങ്ങളിൽ സംസ്ഥാന തല മത്സരത്തിലേക്ക് സെലക്ഷൻ കിട്ടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.
