ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിക്കുന്ന കോണ്‍ഫറന്‍സ് ഹാളിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.വി സുമേഷ് എം.എല്‍.എ നിര്‍വഹിച്ചു. ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി അധ്യക്ഷയായി. കെ.വി. സുമേഷ് എംഎല്‍എയുടെ 2022 – 23 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസി കെട്ടിടത്തിന് മുകളിലാണ് നിര്‍മാണം. സ്റ്റേജും ടോയ്ലറ്റുമടക്കം 173.85 ചതുരശ്ര മീറ്ററാണ് ഹാളിന്റെ വിസ്തീര്‍ണം.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നവ്യ വേണുഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി സതീശന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ വത്സല, ടി.കെ മോളി, എന്‍ ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ സതി, ചിറക്കല്‍ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി രമേശ് ബാബു, പഞ്ചായത്തംഗം പി പ്രസാദ്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബെന്ദു എന്നിവര്‍ സംസാരിച്ചു.