സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതി അവബോധവും പ്രോത്സാഹനവും പദ്ധതിയിൽ ഉൾപ്പെടുത്തി സെമിനാറുകൾ, ശില്പശാലകൾ, സിമ്പോസിയങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് ധനസഹായം നൽകുന്നു.  സംസ്ഥാനത്തൊട്ടാകെയുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സർക്കാരിതര സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം.  അപേക്ഷകൾ ഈ മാസം പത്തിന് മുമ്പ് ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695001 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം.  ഫോൺ 04712326264.  ഇ-മെയിൽ: paristhithikam.doecc@gmail.com അപേക്ഷയുടെ മാർഗ്ഗനിർദ്ദേശങ്ങൾ, മാതൃക എന്നിവയ്ക്കായി www.envt.kerala.gov.in  സന്ദർശിക്കുക.