സൗദി അറേബ്യൻ സർക്കാർ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐ.സി.യു, ഇന്റേണൽ മെഡിസിൻ, ഒബ്സ്റ്ററിക്‌സ് & ഗൈനക്കോളജി (കൺസൾട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ്) ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  2 വർഷം പ്രവൃത്തിപരിചയം അഭികാമ്യം.  ഈ മാസം 10, 11, 12 തിയതികളിൽ കൊച്ചിയിലും 14, 15 തിയതികളിൽ കൊൽക്കത്തയിലും 17, 18, 19 തിയതികളിൽ ഡൽഹിയിലും ഇന്റർവ്യൂ നടത്തും.  വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.