കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗിരിവര്‍ഗ നഗറുകളില്‍ ‘ഗിരിപര്‍വം’ മെഡിക്കല്‍ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31 ന് രാവിലെ 10 മണിക്ക് ആറളം ഗവ.ഹയർസെക്കൻഡറി സ്കൂൾ ഫാം ഹാളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്‌നകുമാരി ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി.സി ദീപ്തി അധ്യക്ഷയാകും. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 41 ഉന്നതികളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും.