പ്രളയത്തെ തുടർന്ന് അധികവരുമാനം കണ്ടെത്താനായി വർധിപ്പിച്ച ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി പഴയ നിലയിലേക്ക് പുന:സ്ഥാപിച്ചതായി കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ അറിയിച്ചു. നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിലായി. പുതുക്കിയ എംആർപി നിരക്കുകൾ കോർപ്പറേഷൻ വെബ്‌സൈറ്റിലും റീട്ടെയിൽ ഷോപ്പുകളിലും ലഭ്യമാണ്.