പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ നിർമിച്ച ബഡ്‌സ് സ്കൂൾ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം ജോൺ ബ്രിട്ടാസ് എം പി നിർവഹിച്ചു. പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ അധ്യക്ഷത വഹിച്ചു. ജോൺ ബ്രിട്ടാസ് എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട സമുച്ചയ നിർമാണം പൂർത്തിയാക്കിയത്. പയ്യാവൂർ പഞ്ചായത്തിലെ ഈരൂഡിൽ സ്വകാര്യ വ്യക്തി ബഡ്സ് സ്കൂളിനായി സ്ഥലം വിട്ടു നൽകിയിരുന്നു. ക്ലാസ് റൂം, ടോയ്ലറ്റ്, റാമ്പ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിച്ചത്.
ബഡ്സ് സ്കൂൾ വിദ്യാർഥികളുടെ അമ്മമാരുടെ സംരംഭം ടേസ്റ്റി ബഡ്സ് ചപ്പാത്തിയുടെ ലോഞ്ചിങും എം പി നിർവഹിച്ചു . പയ്യാവൂർ മാംഗല്യം പദ്ധതിയിലൂടെ വിവാഹിതരായ ദമ്പതിക ളെ പരിപാടിയിൽ അനുമോദിച്ചു. സ്ഥലം വിട്ടുനൽകിയ പാഴുകുന്നേൽ ലൂക്കാസിനെ ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, കുടുംബശ്രീ എ ഡി എം സി കെ വിജിത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മോഹനൻ മാസ്റ്റർ, ആനീസ് നെട്ടനാനിക്കൽ, ഷീന ജോൺ, സെക്രട്ടറി എസ് സ്മിത, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
