കേരള മീഡിയ അക്കാദമിയുടെ ആറ് മാസ ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ എട്ട് മണിവരെ ഓണ്‍ലൈനിലും ഓഫ് ലൈനിലും ക്ലാസ് ലഭിക്കും. പ്രായപരിധിയില്ല. www.kma.ac.in വെബ്സൈറ്റിലൂടെയും https://forms.gle/Vxyk4Z4FrR8DwMUv9 ലിങ്കിലൂടെയും നവംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0484 2422275, 2422068, 9388959192, 04712726275
