വാരാമ്പറ്റ ഗവ. ഹൈസ്‌കൂളിൽ പുതുതായി ആരംഭിച്ച എസ്.പി.സി യൂണിറ്റിന്റെയും സ്‌കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റിന്റെയും ഉദ്ഘാടനം ജില്ലാ കളക്‌ടർ ഡി. ആർ മേഘശ്രീ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.സി മമ്മൂട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്‌സൺ പി.കല്യാണി, എസ്.പി.സി ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ മോഹൻദാസ്, സ്കൂൾ പ്രധാനാധ്യാപിക കെ.ടി ദിവ്യ, സീനിയർ അസിസ്റ്റന്റ് അബ്ദുൽ ഗഫൂർ, സ്റ്റാഫ് സെക്രട്ടറി പി.മുനീർ, എ.സി.പി.ഒ രഹന, സി.പി.ഒ ടി.കെ അബ്‌ദുൽ സലാം, പി.ടി.എ വൈസ് പ്രസിഡന്റ് പി.എ അസീസ് എന്നിവർ പങ്കെടുത്തു.