വിദ്യാര്‍ത്ഥികളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുക, ജില്ലയിലെ പാഴ്‌വസ്തുക്കളുടെ ശാസ്ത്രീയമായ പുനചംക്രമണം നടത്തുക, പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സമാഹരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ ഹരിതകേരളം മിഷന്‍ നടത്തുന്ന ‘ഹരിതസ്പര്‍ശത്തിന് ഞാനും എന്റെ വിദ്യാലയവും’ പദ്ധതിയുടെ ഭാഗമായി ചായ്യോത്ത് ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സ്‌കൂള്‍ പരിസരത്തെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിച്ച പാഴവസ്തുക്കള്‍ വിറ്റു കിട്ടിയ തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കു ജില്ലാ കളക്ടര്‍ക്കു കൈമാറി. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ വി ശ്രേയസ്, ടി.പി തീര്‍ത്ഥ, ഇ.വി പാര്‍ത്ഥിവ്, സി.പി.ഒ മാരായ ടി.വി ജയരാജന്‍, എം നിര്‍മ്മല തുടങ്ങിയവര്‍ സംബന്ധിച്ചു.