ആലപ്പുഴ: ജില്ല ഖാദി ഗ്രാമവ്യവസായ ഓഫീസിൽ ഡിസംബർ അഞ്ച് മുതൽ 15 വരെ വമ്പിച്ച വിലക്കുറവോടെ വിപണന മേള നടത്തുന്നു. കോട്ടൺ, സിൽക്ക് തുണിത്തരങ്ങൾക്ക് സർക്കാർ റിബേറ്റ് കൂടാതെ 20 ശതമാനം മുതൽ 50ശതമാനം വരെ വിലക്കിഴിവും ലഭിക്കും. കോട്ടൺ, സിൽക്ക് സാരികൾ, മില്ലേനിയം ഷർട്ടുകൾ, ദോത്തികൾ, കിഡ്‌സ് വെയർ, കോട്ടൺ സിൽക്ക് ഷർട്ട്പീസുകൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്. പ്രവർത്തന സമയം രാവിലെ 10 മുതൽ അഞ്ചു വരെയാണ്.