ആലപ്പുഴ: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റസ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡ് നൽകുന്നു. 2017-18 അധ്യയന വർഷം ബിരുദ/ ബിരുദാനന്തര പ്രൊഫഷണൽ കോഴ്‌സുകളിൽ 60 ശതമാനം കുറയാത്ത മാർക്ക് വാങ്ങി ഉന്നത വിജയം കൈവരിച്ചവർക്കാണ് അവാർഡ്. കേരളത്തിന്റെ പുറത്തുള്ള സ്ഥാപനങ്ങളിൽ നിന്നും കോഴ്‌സ പൂർത്തിയാക്കിയവർ കേരളത്തിലെ സർവകലാശാലകൾ നൽകുന്ന തുല്യത സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകണം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 22. ഫോൺ: 0477 2230244.