ശബരിമല: സന്നിധാനത്തെ ഹോട്ടലുകള്‍ക്കും തൊഴിലാളികള്‍ക്കും ഗ്യാസ്്‌സുരക്ഷ സംബന്ധിച്ച ഫയര്‍ഫോഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണക്ലാസ് നടത്തി. തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലേയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ക്ലാസ് നടത്തിയത്. ഗ്യാസ് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍, അടിയന്തിര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട പ്രതിരോധനടപടികള്‍ എന്നിവ സംബന്ധിച്ച് വിദഗ്ധ പരിശീലനം നല്‍കി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍മാരായ എസ്. സുരേഷ്, ടി. സുരേഷ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
