രുചിയില്‍ നിന്നും അറിവിലേക്ക് എന്ന മുദ്രാവാക്യവുമായി പെരിയ ജി.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസിന്റെ ആഭിമുഖ്യത്തില്‍ പലഹാരമേള 2018 സംഘടിപ്പിച്ചു. വിവിധയിനം പുട്ടുകള്‍, ദോശകള്‍, കൊഴക്കട്ട, കിണ്ണത്തപ്പം, ഇലയട, ഇഡലി, പത്തല്‍, ഉണ്ണിയപ്പം, നെയ്യപ്പം, തുടങ്ങയ നൂറുകണക്കിന് പലഹാരങ്ങളാണ് മേളയില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്ന പരമ്പരാഗത പലഹാരങ്ങളായിരുന്നു മേളയിലെ താരങ്ങള്‍. മേള സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.എം.സത്യന്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്‍ഡ് കെ.കെ.ശ്യമള, ഒന്നാം ക്ലാസ് അധ്യാപകരായ ഒ.പി.ഷീബ, പി.പ്രകാശന്‍, സുനിത ഡാനിയല്‍, എന്നിവര്‍ മേളയ്ക്ക് നേതൃത്വം നല്കി.
