ബി.ടെക്കിന് പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പരാജയപ്പെട്ട പേപ്പറുകൾ വീണ്ടും എഴുതുന്നതിന് പരിശീലനം നൽകുന്ന പദ്ധതി പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐഎച്ച്ആർഒയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്‌കൂൾ മുഖേന നടപ്പാക്കുന്നു. ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്ക് 0471-2307733 എന്ന നമ്പരിൽ ബന്ധപ്പെടണം.
