ഹയർ സെക്കൻഡറി അധ്യാപക പരിവർത്തനോന്മുഖ പരിപാടിയുടെ പത്തുദിവസത്തെ റസിഡൻഷ്യൽ പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.  2019 ജനുവരി 25 മുതൽ ഫെബ്രുവരി മൂന്ന് വരെയാണ് കോഴ്‌സ്.  മലയാളം, ഇംഗ്ലീഷ്, ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് വിഷയങ്ങളിലെ കോഴ്‌സിന് 20 വൈകിട്ട് 5 വരെ അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷയുടെ നിർദ്ദിഷ്ട ഭാഗത്ത്  150 x 100 mb jpg  ഫോർമാറ്റിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം.
അപേക്ഷകർ  www.hscap.kerala.gov.in ൽ ഹോംപേജിലെ  HSSTTP  എന്ന ടാബിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ അപേക്ഷകൾ പ്രിൻസിപ്പാളിനു സമർപ്പിക്കണം. പ്രിൻസിപ്പാൾ ഡിസംബർ 20 ന് വൈകിട്ട് 5 നകം ഡയറക്ടറേറ്റിലേക്ക് ഫോർവേഡ് ചെയ്യണം.