ആലപ്പുഴ: കിഴക്കിന്റെ വിനീസിൽ നടക്കുന്ന 59-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുട്ടികൾക്കുള്ള രജിസ്ട്രേഷൻ ഇന്ന്( ഡിസംബർ 6)
രാവിലെ മുതൽ എസ്.ഡി. വി ബോയ്സ് സ്കൂളിൽ ആരംഭിക്കും. ഓരോ ജില്ലയ്ക്കും രജിസ്ട്രെഷനായി ഓരോ കൗണ്ടർ ഒരുക്കിയിട്ടുണ്ട്. ഓരോ കൗണ്ടറിലും നാല് അധ്യാപകരുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. അതത് ജില്ല കൺവീനർമാരാണ് കുട്ടികളുടെ രജിസ്ട്രേഷൻ നടത്തേണ്ടത്. സ്കൂൾ ഹെഡ്മാസ്റ്ററും ഡി.ഡി യും സാക്ഷ്യപ്പെടുത്തിയ മത്സരിക്കുന്ന കുട്ടിയുടെ രണ്ട് ഐ.ഡി.കാർഡുകളുമായിട്ടാണ് ജില്ല കൺവീനർമാർ രജിസ്ട്രേഷന് എത്തേണ്ടതെന്ന് രജിസ്ട്രേഷൻ ചുമതലയുള്ള കൺവീനർ മോൺസി ജോസഫ് പറഞ്ഞു.
