ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ജില്ലയിലെ വിവിധ സ്‌കൂളിലുകളിലെ തിരഞ്ഞെടുക്കപ്പെട്ട 59 വിദ്യാർഥികളെ ഉൾപ്പെടുത്തി സൈക്കിൾ റാലി നടത്തി. റാലി സബ് കളക്ടർ കൃഷ്ണ തേജ ഫ്‌ളാഗ് ഓഫ് ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പും ഹീറോ സൈക്കിൾസും ചേർന്നാണ് റാലി സംഘടിപ്പിച്ചത്. ആലപ്പുഴ വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിന്റെ ഓഫീസിൽ തിരിച്ചെത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ ടി മാത്യു അധ്യക്ഷനായ ചടങ്ങിൽ എ ഡി പി ജെസ്സി ജോസഫ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ ധന്യ ആർ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
