ആലപ്പുഴ: സംസഥാന കലോത്സവത്തിൽ വെൽഫെയർ കമ്മറ്റിക്ക് സഹായവുമായി കുടുംബശ്രീ. വിവിധ കുടുംബശ്രീ യൂണിറ്റുകളുടെയും സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ സഹായത്താലും 30 വേദികളിലും തിളപ്പിച്ചാറ്റിയ വെള്ളം വിതരണം ചെയ്യുവാനാണ് ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.റ്റി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.യോഗത്തിൽ കലോത്സവ വെൽഫെയർ കമ്മിറ്റി അധ്യക്ഷൻ എ. എ. റസാഖ്, കൺവീനർ ഫിറോസ് ഖാൻ, ജോയിന്റ് കൺവീനർ ഹസീന അമാൻ, കുടുംബശ്രീ ജില്ല കോ- ഓർഡിനേറ്റർ സുജ ഈപ്പൻ, കോ- ഓർഡിനേറ്റർ അജയൻ എന്നിവർ പങ്കെടുത്തു.