തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോസ്റ്റിങ് ഓര്‍ഡര്‍ ലഭിച്ച മുഴുവന്‍ പോളിങ് ഉദ്യോഗസ്ഥരും  ഇ-ഡ്രോപ്പ് വെബ്‌സൈറ്റില്‍ വ്യക്തിഗത ലോഗിന്‍ മുഖേന ഫോട്ടോ അപ്പ്‌ലോഡ് ചെയ്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കണമെന്ന് മാന്‍പവര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായ എ.ഡി.എം കെ. ദേവകി അറിയിച്ചു. edrop.sec.kerala.gov.in ല്‍ പോസ്റ്റിങ് ഓര്‍ഡര്‍ ലിങ്ക് ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യണം. തുടര്‍ന്ന് ലോഗിന്‍ പേജില്‍ യൂസര്‍ നെയിമായി മൊബൈല്‍ നമ്പറും പാസ് വേഡായി Nic*123 പാസ്‌വേഡ് നല്‍കി ലോഗിന്‍ ചെയ്യണം. ആദ്യ ലോഗിന് ശേഷം ചേഞ്ച് പാസ്‌വേഡ് ഓപ്ഷന്‍ ഉപയോഗിച്ച് ഇ-മെയില്‍ ഐഡി ഉള്‍പ്പടെ ആവിശ്യമായ വിവരങ്ങള്‍ നല്‍കി പാസ്‌വേഡ് പുതുക്കണം. പുതുക്കിയ പാസ്‍വേ‌‍‌ര്‍ഡ് ഉപയോഗിച്ച് ന്യൂ ലോഗിന്‍ ചെയ്ത് ഫോട്ടോ അപ് ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാം. അപ്ലോഡ് ചെയ്യുന്ന ഫോട്ടോയാണ് ഐഡി കാര്‍ഡില്‍ പ്രിന്റ് ചെയ്യുക. ലോഗിന്‍ ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് ഫോര്‍ഗോട്ട് പാസ്‌വേഡ് ഓപ്ഷന്‍ ഉപയോഗിച്ച് പുതിയ പാസ്‌വേഡ് രൂപപ്പെടുത്തി വീണ്ടും ലോഗിന്‍ ചെയ്യാം.