സംസ്ഥാന ബാലവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ പട്ടികവര്‍ഗ്ഗ വിഭാഗം പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ശ്രേയസില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയുടെഉദ്ഘാടനം സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ നിര്‍വഹിച്ചു.മൂന്ന് താലൂക്കുകളിലെയും 200 ഓളം പ്രൊമോട്ടര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുക്കും. കുട്ടികളുടെ സംരക്ഷണ നിയമങ്ങള്‍, ശൈശവ വിവാഹം, ബാലവേല-നിയമപരമായ ഉത്തരവാദിത്വം, തദ്ദേശീയ കുട്ടികള്‍ക്കുള്ള വിവിധ പദ്ധതികള്‍, സംവിധാനങ്ങള്‍, ഗോത്ര മേഖലയിലെ കുട്ടികള്‍ നേരിടുന്ന മാനസികാരോഗ്യ വെല്ലുവിളികള്‍, പ്രശ്‌നങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍, ഭാവി പ്രവര്‍ത്തനങ്ങളുടെ അവതരണം തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം കെ. കെ ഷാജു, കില റിസോഴ്സ്‌പേഴ്സണ്‍ സി.കെ ദിനേശന്‍, ജില്ലാ ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ഗീത, ജില്ലാ ഡി.സി.പി.യു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ശരണ്യ എം രാജ്എന്നിവര്‍സംസാരിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ബി. മോഹന്‍കുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ്, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍മാരായ കെ. മോഹന്‍ദാസ്, എം. മജീദ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പോക്‌സോ സെല്‍ സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ മോനിഷ മോഹന്‍ എന്നിവര്‍ സംസാരിച്ചു.