ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴില്‍ കരാറടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍, എം ആന്‍ഡ് ഇ കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 13 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2709920