വൈത്തിരി സ്പെഷൽ സബ് ജയിലിൽ ക്ഷേമദിനാഘോഷത്തിന്റെ ഭാഗമായി അന്തേവാസികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നൽകി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ ഷാജി ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് കെ.കെ അനൂപ് അധ്യക്ഷനായി. വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ, അസിസ്റ്റൻറ് പ്രിസൺ ഓഫീസർ മിഥുൻ രാജ് എന്നിവർ സംസാരിച്ചു.
