മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി ജനാധിപത്യപ്രക്രിയയിൽ പങ്കാളിയായി. പിണറായി പഞ്ചായത്തിലെ രണ്ടാം നമ്പർ വാർഡ് ചേരിക്കൽ ജൂനിയർ പബ്ലിക് സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലെത്തിയാണ് രാവിലെ എട്ട് മണിയോടെ മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല , മകൾ വീണാ വിജയൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് പിന്നാലെ ഇരുവരും വോട്ട് രേഖപ്പെടുത്തി.

വോട്ടിങ് പൂർത്തിയാക്കി ബൂത്തിൽ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രി വോട്ടു രേഖപ്പെടുത്താനെത്തിയവരോട് കുശലം പറഞ്ഞ് അല്പസമയത്തിനകം മടങ്ങി.