കുട്ടികളുടെ വീടുകളിലും നാട്ടിലെ കടകളിലുമുള്ള പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റ വകയില്‍ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ദുരിതബാധിതരോടൊപ്പം ഞങ്ങളുമുണ്ട് എന്ന സന്ദേശം നല്‍കിയിരിക്കുകയാണ് കരിച്ചേരി ഗവ.യു.പി സ്‌കൂളിലെ കുട്ടികള്‍. ജില്ലാ ഹരിത കേരളം മിഷന്റെ ‘ഹരിത സ്പര്‍ശം’ പരിപാടിയുടെ ഭാഗമായാണ് പ്രവര്‍ത്തനം ഏറ്റെടുത്തത്. പാഴ് വസ്തുക്കളുടെ വില്പനയിലൂടെ ലഭിച്ച തുകയുടെ ഡി.ഡി സ്‌കൂള്‍ ലീഡര്‍ കെ. സായന്ത് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന് കൈമാറി.ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍, വാര്‍ഡ് മെമ്പര്‍ എം.പ്രസന്നകുമാരി, പ്രധാനാധ്യാപകന്‍ പി.പി.മനോജ്, പി.ടി.എ പ്രസിഡന്റ് കെ.കുഞ്ഞിക്കണ്ണന്‍, പി.ജനാര്‍ദനന്‍, ടി. മധുസൂദനന്‍ ,പി .രഞ്ജിനി, എന്‍. മണികണ്ഠന്‍, പി.വി സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.നേരത്തെ 1,52000 രൂപ തുകയായും നാല് ലക്ഷം രൂപയുടെ സാധന സാമഗ്രികളും നല്‍കി കരിച്ചേരി സ്‌കൂള്‍ മാതൃകാപരമായ പ്രവര്‍ത്തനം ഏറ്റെടുത്തിരുന്നു.
