പൂമല കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററില്‍ വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സജിത് ചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജുകളില്‍ ശ്രദ്ധ, നേര്‍ക്കൂട്ടം കമ്മറ്റികള്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എ. മിനി അധ്യക്ഷയായ പരിപാടിയില്‍ അധ്യാപകന്‍ എ സുനീര്‍ ബാബു, വിമുക്തി മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി സജിത്ത്കുമാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.വി രതീഷ്, അധ്യാപക വിദ്യാര്‍ഥി എബ്രിന്‍ കെ. ബാബു എന്നിവര്‍ സംസാരിച്ചു.
