ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന 59മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർഥികളുടെയും സ്‌ത്രീകളുടെയും സുരക്ഷ ഒരുക്കാൻ പിങ്ക് പോലീസും. ജില്ലാ പോലീസിന്റെ പിങ്ക് പോലീസ് ഉദ്യോഗസ്ഥരാണ് പിങ്ക് പൊലീസ് വാഹനത്തിൽ നിരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്. കലോത്സവ വേദികളിലെ പൂവാല ശല്യം നിയന്ത്രിക്കാൻ
എല്ലാ വേദികളിലും എല്ലാ ദിവസവും പിങ്ക് പൊലീസ് സേവനം ഉണ്ടാകും. വിവിധ ജില്ലകളിൽ നിന്ന് നിരവധി വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കാൻ നഗരത്തിൽ എത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് പരാതികൾ ഉണ്ടെങ്കിൽ വനിതാ പൊലീസ് സേവനവും ഉടൻതന്നെ ലഭിക്കും . 1515 എന്ന ടോൾ ഫ്രീ നമ്പറിലും പിങ്ക് പോലീസ് ലഭ്യമാണ്. വനിതാ സെൽ ടോൾഫ്രീ നമ്പറായ 1091ലും പരാതികൾ അറിയിക്കാം.
