ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ സായുധസേന പതാക ദിനാചരണം നടത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. കഷ്ടതയനുഭവിക്കുന്ന സൈനികർക്കും അവരുടെ ആശ്രിതർക്കും പതാക ദിനാചരണത്തിലൂടെ ലഭിക്കുന്ന തുക ആശ്വാസമാവുമെന്ന് അവർ അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ നല്ലകാലം രാജ്യത്തിനു വേണ്ടി സേവനം ചെയ്തവരെ സ്മരിക്കുകയാണ് പതാക ദിനാചരണത്തിലൂടെയെന്ന് അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ എ.ആർ. അജയകുമാർ പറഞ്ഞു. കെ. ബാലകൃഷ്ണൻ സ്കോളർഷിപ്പ് വിതരണം ചെയ്തു. ജില്ലാ സൈനികക്ഷേമ ഓഫീസർ കെ. ഉണ്ണികൃഷ്ണൻ, ജോയിന്റ് ആർടിഒ ഡി.സി.എം ഷെരീഫ്, അബ്ദുള്ള, പി.എം.എ ജോസഫ്, എം.എ. ഷൗക്കത്തലി തുടങ്ങിയവർ സംസാരിച്ചു.
