ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എന്നീ ദേശീയ ഏജൻസികൾ വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേളയിൽ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ഗുണഭോക്താക്കളായ വ്യക്തികൾക്കും കുടുംബശ്രീ സിഡിഎസ്സുകൾക്കും സന്നദ്ധ സംഘടനകൾക്കും പങ്കെടുക്കാം.
മേളയിൽ പങ്കെടുക്കുന്നവർക്ക് റ്റി.എ (സെക്കന്റ് ക്ലാസ് ട്രെയിൻ നിരക്ക്), ഡി.എ (പ്രതിദിനം 500 രൂപ) ലഭിക്കും.  പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഉല്പന്നങ്ങളുടെ വിവരണം എന്നിവ ഉൾപ്പെടുത്തി വെള്ളക്കടലാസിൽ അപേക്ഷ തയ്യാറാക്കി ജനറൽ മാനേജർ (പ്രോജക്ട്‌സ്), കെ.എസ്.ബി.സി.ഡി.സി, റ്റി.സി. 27/588 (7),(8), സെന്റിനൽ, മൂന്നാം നില, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം- 35 എന്ന വിലാസത്തിലോ bcdcproject@gmail.com എന്ന ഇ-മെയിലിലോ അയക്കണം.  ഫോൺ:  0471-2557750, 2577539.
ജനുവരി 12ന് ന്യൂഡൽഹിയിൽ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ നടത്തുന്ന HUNAR HAAT മേളയിൽ പങ്കെടുക്കുന്നതിന് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഗുണഭോക്താക്കളുടെ അപേക്ഷ ജനുവരി മൂന്നിനകം മേൽപ്പറഞ്ഞ വിലാസത്തിൽ നൽകണമെന്നും കോർപ്പറേഷൻ എം.ഡി അറിയിച്ചു.