ജനുവരിയിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ സംഘടിപ്പിക്കുന്ന 31 ാമത് കേരള ശാസ്ത്ര കോൺഗ്രസിനോടനുബന്ധിച്ച് കേരളത്തിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലേഖനങ്ങൾ ക്ഷണിച്ചു. അതത് പ്രദേശങ്ങളിലെ കാർഷിക – പരിസ്ഥിതി പ്രത്യേകതകൾ നേരിട്ട് അറിയുന്നവരായതിനാൽ കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ കാർഷിക രംഗത്ത് വന്ന മാറ്റങ്ങളും മണ്ണിനെയും കാർഷിക രംഗത്തെയും പുനർനിർമ്മിക്കാനും പുനരാവിഷ്‌കരിക്കാനും ഉതകുന്ന നിരീക്ഷണങ്ങളും കേരള സമൂഹത്തിനും സർക്കാരിനും മുന്നിൽ വയ്ക്കാൻ ഇത് അവസരമൊരുക്കും.
പ്രളയ – മലയിടിച്ചിൽ – അതിവർഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ഉൾക്കൊണ്ട് കേരളത്തിന്റെ കാർഷിക മേഖലക്കുണ്ടായ മാറ്റങ്ങളും പുനരുജ്ജീവനം സാധ്യമാക്കാനുള്ള ക്രിയാത്മക നിർദ്ദേശങ്ങളും നിരീക്ഷണങ്ങളുമാണ് ക്ഷണിക്കുന്നത്. മലയാളത്തിൽ 2000 വാക്കുകളിൽ കവിയാതെ ടൈപ്പ്‌ചെയ്തു തയ്യാറാക്കിയ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകൾ dravraghu@gmail.com, amrutham@gmail.com എന്നീ വിലാസങ്ങളിൽ ഡിസംബർ 25നുള്ളിൽ കിട്ടുന്ന രീതിയിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9847903430, 9400930968. ലേഖകന്റെ പൂർണ്ണവിലാസം, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കുന്ന ലേഖനങ്ങൾക്ക് പാരിതോഷികവും സാക്ഷ്യപത്രവും ശാസ്ത്രകോൺഗ്രസിന്റെ വേദിയിൽ നൽകും.