മന്ത്രി ഒ.ആർ കേളുവിന്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി നിയോജക മണ്ഡലത്തിലെ അരണപാറ റേഷൻകട മുതൽ തോൽപ്പെട്ടി വരെ സോളാർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കൽ പ്രവൃത്തിക്ക് 29,75,000 രൂപയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വട്ടക്കുനി ഹൈ സ്കൂൾ റോഡ് നിർമ്മാണ പ്രവർത്തിക്ക് 20 ലക്ഷം രൂപയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പുളിമൂട് കുന്ന് റോഡ് പൂർത്തീകരണ പ്രവർത്തിക്ക് 50 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.

ടി സിദ്ദീഖ് എം.എൽ.യുടെ ആസ്തി വികസന നിധിയിൽ ഉൾപ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുട്ടമുണ്ട ഒൻപതാം നമ്പർ പുഴക്ക് കുറുകെ ഇരുമ്പ് നടപ്പാലം നിർമാണ പ്രവൃത്തിക്ക് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഊട്ടികവല പാലം റോഡ് സൈഡ് പ്രൊട്ടക്ഷനും അനുബന്ധ പ്രവർത്തികൾക്കും 40 ലക്ഷം രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ അമ്പുകുത്തി നാല് സെന്റ് കോളനി റോഡ് ടാറിങിന് 20 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.