ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ജനമൈത്രി സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. ജനമൈത്രി പദ്ധതികള്‍, കേരള പോലീസിന്റെഡി -ഡാഡ് പദ്ധതി സംബന്ധിച്ച് ക്ലാസുകള്‍ നടന്നു. ജില്ലാ ജനമൈത്രി പോലീസ്അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.എം ശശിധരന്‍ അധ്യക്ഷനായ പരിശീലന പരിപാടിയില്‍ എസ്.പി.സി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ. മോഹന്‍ദാസ്, പനമരം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത സുമം, റിട്ട. പോലീസ് സൂപ്രണ്ട് പ്രിന്‍സ് എബ്രഹാം, ഡി – ഡാഡ് കൗണ്‍സിലര്‍അനുശ്രീ, ഹോപ് പദ്ധതി കോ- ഓര്‍ഡിനേറ്റര്‍ ദീപ, വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയികളിലെ ജനമൈത്രി സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.