കൽപ്പറ്റ ഗവ. ഐ.ടി.ഐ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എടപ്പെട്ടി ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ഗദ്ദിക സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.വി റോയ് സമാപന ഉദ്ഘാടനം നിര്‍വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ. രജീഷ് അധ്യക്ഷനായ പരിപാടിയിൽ അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ടി.സി സിജു, എടപ്പെട്ടി ജി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ എസ്.ഗിരീഷ് കുമാർ, വാർഡ് മെമ്പർ ജോഷി, പി.ടി.എ വൈസ് പ്രസിഡന്റ് ജിനുകുമാർ, പി.സി ജയൻ, സി. മൊയ്തു, വി.കെ ഭാസ്കരൻ, ക്യാമ്പ് ലീഡർ മാനസ എന്നിവർ സംസാരിച്ചു.
