പുല്‍പ്പള്ളി സീത ലവകുശ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പുല്‍പ്പള്ളി, മുള്ളന്‍ക്കൊല്ലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജനുവരി അഞ്ച്, ആറ് തിയതികളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു. പുല്‍പ്പള്ളിയിലെ ചില്ലറ വില്‍പ്പനശാലയായ എസ്.എല്‍ 11/2007 ബീവറേജസ്, ചീയമ്പം, ഇരുളം, ടി.എസ് നമ്പര്‍ 16, മുള്ളന്‍കൊല്ലി ടി.എസ് നമ്പര്‍ 26, പാടിച്ചിറ ടി.എസ് നമ്പര്‍ 28, കാപ്പിസെറ്റ്, ചെറ്റപ്പാലം ടി.എസ് നമ്പര്‍ 29 കള്ള് ഷാപ്പുകള്‍, പുല്‍പ്പള്ളി എഫ്.എല്‍ 11/വയനാട് /05/1415 മെരിയ വൈന്‍ ആന്‍ഡ് ബിയര്‍ പാര്‍ലര്‍, പുല്‍പ്പള്ളി ആര്‍.എഫ്.എല്‍ 3/2023/00700 ജോ മെരിയ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് മദ്യശാലകള്‍ അടച്ചിടണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവില്‍ അറിയിച്ചു. ജനുവരി നാല് മുതല്‍ ആറ് വരെ പ്രദേശത്ത് ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ ശക്തമായ പരിശോധന നടത്താന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.