സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 75 വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതി ക്ലിന്റ് സ്മാരക ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജനുവരി 10ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ചിത്രരചന മത്സരം നടക്കും. ജനറല്‍, പ്രത്യേകശേഷി വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. പ്രത്യേക ഭിന്നശേഷി വിഭാഗത്തില്‍ കാഴ്ചശക്തി കുറവുള്ളവര്‍, സംസാരം, കേള്‍വിക്കുറവ് നേരിടുന്നവര്‍ എന്നിങ്ങനെ രണ്ടായി തിരിച്ച് എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കും. പ്രത്യേകശേഷി വിഭാഗക്കാര്‍ക്ക് ജില്ലാതലത്തിലാണ് മത്സരം നടക്കുക. മത്സരാര്‍ത്ഥികള്‍ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മത്സരത്തില്‍ എണ്ണച്ചായം, ജലച്ചായം, പെന്‍സില്‍ ഡ്രോയിങ് എന്നീ മാധ്യമങ്ങള്‍ ഉപയോഗിക്കാം. ജില്ലാതല മത്സരത്തില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നും വിജയിക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാരെ ജനുവരി 24 ന് ഏറണാകുളത്ത് നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കും. താത്പര്യമുള്ളവര്‍ സ്‌കൂള്‍ ഐഡി കാര്‍ഡുമായി ജനുവരി 10 രാവിലെ 8.30 ന് മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തണം. ഫോണ്‍- 9048010778, 9496344025.