സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി പഠന പിന്തുണ പ്രവര്‍ത്തനങ്ങളുമായി സമഗ്ര ശിക്ഷ പ്രവര്‍ത്തകര്‍ വിദ്യാലയങ്ങളിലേക്ക്. ഒന്നും രണ്ടും പാദ വാര്‍ഷിക പരീക്ഷയില്‍ മിനിമം മാര്‍ക്ക് നേടാന്‍ കഴിയാതെ പോയ എട്ട്, ഒന്‍പത് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് അധിക പിന്തുണ നല്‍കുക. മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിലാണ് പിന്തുണ പ്രവര്‍ത്തനം. തെരഞ്ഞെടുത്ത വിദ്യാലയത്തില്‍ ബിആര്‍സിയിലെ ട്രെയിനര്‍മാര്‍, സി.ആര്.സി.സിമാര്‍ എന്നിവര്‍ രണ്ടു മാസക്കാലം പ്രവര്‍ത്തനം നടത്തും. പദ്ധതി മുഴുവന്‍ വിദ്യാലയത്തിലേക്കും വ്യാപിപ്പിക്കും.
കണ്ണൂരില്‍ നടന്ന മലയാളം, ഇംഗ്ലീഷ് വിഷയങ്ങളുടെ ജില്ലാതല ദ്വിദിന റെസിഡന്‍ഷ്യന്‍ പരിശീലനം ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ.സി വിനോദ് അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. രാജേഷ് കടന്നപ്പള്ളി, കണ്ണൂര്‍ സൗത്ത് ബി.പി.സി.സി ആര് വിനോദ് കുമാര്‍, ടി.വി സഖീഷ്, എം.വി നാരായണന്, കെ രഞ്ജിത്ത്, പി.കെ നിഷാദ്, എം.വി വിനോദ് കുമാര്‍, എം.കെ ഉണ്ണികൃഷ്ണന്, എം.കെ സ്വാദീഷ് എന്നിവര്‍ സംസാരിച്ചു.
ധര്‍മശാലയില്‍ നടന്ന ഗണിത വിഷയത്തിന്റെ പരിശീലനം ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.സി സുധീര്‍ അധ്യക്ഷനായി. വിവിധ വിഷയങ്ങളില്‍ ട്രെയിനര്‍മാരായ എം ഉനൈസ്, കെ.എം ദിജേഷ്, സി നിഷാറാണി, സി.എം ഷിംല, സി.ആര്.സി.സിമാരായ ധന്യ ലക്ഷ്മി, സി വര്‍ഷ, ദിവ്യ രാഘവന്, ഷെറീന് ഷഹാന എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. കെ പ്രകാശന്, എന്‍ സതീന്ദ്രന്, വി വിപിന്‍, കെ സിമ്മി, കെ വിജേഷ് എന്നിവര്‍ പങ്കെടുത്തു.
