വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മികച്ച എഴുത്തുകാര്‍ക്ക് നല്‍കിവരുന്ന അക്ഷരപുരസ്‌ക്കാരം തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ചെറുകഥ, കവിത, നോവല്‍, ഇതര സാഹിത്യ ഇനങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്. 5000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 2024, 2025 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പരിഗണിക്കുക. 2024ല്‍ സമര്‍പ്പിച്ച പുസ്തകങ്ങള്‍ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല. താത്പര്യമുള്ളവര്‍ ജനുവരി 25നകം പുസ്തകങ്ങളുടെ മൂന്ന് കോപ്പി ജില്ലാ ലൈബ്രറി കൗണ്‍സിലില്‍ ലഭ്യമാകണം. ഫോണ്‍: 9744125687
